കോഴിക്കോട് : വടകരയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് തന്നെയായിരിക്കും ചര്‍ച്ചയെന്ന് കെ മുരളീധരന്‍ എംപി. തോല്‍ക്കുന്നത് വരെ ജയിക്കുമെന്ന ആത്മവിശ്വാസം ഉള്ളത് നല്ലതാണ്. ഞങ്ങള്‍ക്ക് സംശയമില്ല. അന്തര്‍ധാര ചെലവ് ആവില്ല. ടിപി കേസ് ചര്‍ച്ചയാവും. ഒരു മനുഷ്യനെ പച്ചക്ക് വെട്ടികൊന്നത് ചര്‍ച്ചയാവണം. പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
ചൂട് കുറഞ്ഞ തിരഞ്ഞെടുപ്പിനെ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല. മാര്‍ച്ച് രണ്ടാം തിയ്യതി യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവുമെന്നും എംപി അറിയിച്ചു. മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ പാര്‍ട്ടിയുടേത് അന്തിമ തീരുമാനമാണ്. ഇനി തര്‍ക്കത്തിന് പ്രസക്തിയില്ല. അവര്‍ അവകാശപ്പെട്ടതേ ചോദിക്കാറുള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു.
നിലവിലെ സിറ്റിംഗ് എംപിമാരില്‍ ആരെയും മാറ്റേണ്ട സാഹചര്യമില്ലെന്നാമണ് ഹൈക്കമാന്‍ഡ് തീരുമാനം. വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ടി പി ചന്ദ്രശേഖരന്റെ പേരുപറഞ്ഞ് വികസന പ്രവര്‍ത്തനങ്ങളെ തടയരുതെന്നായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ പറഞ്ഞത്. ടി പി ചന്ദ്രശേഖരന്‍ വധം നാടിനെ വിഷമിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ ശിക്ഷിക്കപ്പെടണം. അതിന്റെ പേരില്‍ മണ്ഡലത്തിലേക്ക് വരാനുള്ള വികസനം തടസ്സപ്പെടുത്തരുതെന്നായിരുന്നു ശൈലജയുടെ പ്രതികരണം.