കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് ഇത്ര വിഷമം? കിഫ്ബി ഭൂമി ഏറ്റെടുക്കൽ വിവാദത്തിൽ പിണറായി വിജയൻ

കണ്ണൂർ : കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂരിൽ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശന് മറുപടിയുമായി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ രംഗത്ത്.

മുഖ്യമന്ത്രി വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതെന്നും, കേരളത്തിന്റെ ഭാവി വികസനം മുൻകൂട്ടി കണ്ടുകൊണ്ടു ള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ തികച്ചും നിയമപ്രകാരമായിരുന്നുവെന്നും പിണറായി വിജയൻ വ്യക്തമാക്കി.

കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബിയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ചിരുന്നത്.

ഇതിന് മറുപടിയുമായാണ് പിണറായി വിജയൻ ഇപ്പോൾ രംഗത്തെത്തിയിരി ക്കുന്നത്. “മേശവലിപ്പിൽ നിന്ന് കാശെടുത്ത് കൊടുത്തല്ല സർക്കാർ സ്ഥലമേറ്റെടുക്കുന്നത്. സ്ഥലമെടുക്കൽ നടപടിക്രമങ്ങൾ എന്താണെന്ന് കേരളത്തിലെ ജനങ്ങളും മാധ്യമ പ്രവർത്തകരും പൊതുപ്രവർത്തകരും നന്നായി അറിയുന്നവരാണ്.

ആരെങ്കിലും ഇതിൽ നിയമവിരുദ്ധത ചൂണ്ടിക്കാണിച്ചോ?” എന്ന് പിണറായി വിജയൻ ചോദിച്ചു.ഇത്രയും വസ്തുതാവിരുദ്ധമായ ഒരു കാര്യം ഒരു മുഖ്യമന്ത്രി പദത്തിലിരിക്കുന്നയാൾ അവതരിപ്പിക്കുമ്പോൾ ‘എന്താണ് നിങ്ങൾ ഇങ്ങനെ പറയുന്നത്’ എന്ന് ഏതെങ്കിലും ഒരു നിഷ്പക്ഷ മാധ്യമം ചോദിച്ചോയെന്നും, എന്തേ മഷി ഇല്ലാത്തതുകൊണ്ടാണോ എന്ന് ചോദിച്ചറിഞ്ഞില്ലേയെന്നും അദ്ദേഹം പരിഹസിച്ചു.

വലതുപക്ഷ ശക്തികൾ സർക്കാരിന്റെ വികസന പദ്ധതികളെ തകർക്കാൻ ഏത് രീതിയിലാണ് നീങ്ങുന്നതെന്ന് ജനം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ സാധാരണഗതിയിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ സർക്കാരാണ് നടപ്പിലാക്കുന്നത്.

അതിന് കൃത്യമായ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരുണ്ട്, നിയമപരമായ ചട്ടങ്ങളുമുണ്ട്. ഭാവിയിലെ വികസന മുന്നേറ്റങ്ങൾ ലക്ഷ്യമിട്ട് പൂർണമായും സുതാര്യമായാണ് ഈ നടപടികൾ പൂർത്തിയാക്കിയതെന്നും പിണറായി വിജയൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!