സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു

തിരുവനന്തപുരം : കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് ഉത്തരവായി. രണ്ട് അമുസ്ലിം അംഗങ്ങളുടെ ഒഴിവുകൾ നിലനിർത്തിയാണ് പുതിയ ബോർഡ് നിലവിൽ വന്നിട്ടുള്ളത്.

എം സി മായിൻ ഹാജിയാണ് പുതിയ വഖഫ് ബോർഡ് ചെയർമാൻ. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ ഉൾപ്പെടുത്തിയാണ് പുതിയ ഭരണസമിതി രൂപീകരിച്ചിരിക്കുന്നത്.

തിരൂർ എം എൽ എ കുറുക്കോളി മൊയ്തീൻ, ഡോ. അബ്ദുൽ മജീദ് സ്വലാഹി, സിറാജ് ഡി കാപസി, എം പി മുസ്തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി, സജിന ഫിറോസ്, ജസീം സബാഹ്, മദീന ബീഗം എന്നിവരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ.

പുതിയ സമിതിയിൽ ജമാഅത്തെ ഇസ്ലാമിക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ട്. മേലാറ്റൂർ പഞ്ചായത്ത് മെമ്പറും യു ഡി എഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച സ്വതന്ത്ര സ്ഥാനാർഥിയുമായ ജസീം സബാഹാണ് (വെൽഫെയർ പാർട്ടി അംഗം) ബോർഡിൽ ഇടംനേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!