മലയാളി ദമ്പതികളെ ഡൽഹി ഗുരുഗ്രാമിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി…

ഡല്‍ഹി: മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട് കൊടുവള്ളി സ്വദേശിയും എൻഐടിയില്‍ താമസക്കാരനുമായ ചേനോത്ത് നാരകശ്ശേരി എൻ.സി അസ്‍ലം, ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പില്‍ ഫർസാന എന്നിവരെയാണ് ഗുരുഗ്രാം സെക്ടർ 68-ലെ മറീന അപ്പാർട്മെന്റിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നേരത്തെ ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന ഇവർ മാസങ്ങള്‍ക്ക് മുമ്പാണ് ഡല്‍ഹിയിലെത്തിയത്.

ഡല്‍ഹി പൊലീസ് ഇൻക്വസ്റ്റ് നടത്തി ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി ഡല്‍ഹി സദർ ബസാറിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!