കോട്ടയത്ത് ചന്തക്കവലയിൽ സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; സംഭവം ഇന്ന് വൈകിട്ട്…

കോട്ടയം : നഗരത്തിൽ ചന്തക്കവലയിൽ അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം. ബസിനടിയിൽ പെട്ട ആറ് പേർക്ക് പരിക്ക്.

ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ജില്ലാ ജനറൽ ആശുപത്രി, കോട്ടയം മെ‍ഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി.

ഇന്ന് വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം.  കോട്ടയം – ചങ്ങനാശേരി തണ്ടപ്ര ബസാണ് അപകടത്തിനിടയാക്കിയത്. ശീമാട്ടിക്ക് എതിർവശത്തുള്ള ഫുട്പാത്തിന്റെ ബാരിക്കേഡ് തകർത്ത് ബസ് വൈദ്യുതി പോസ്റ്റിലും ഇടിച്ച ശേഷം സമീപത്തെ കടയിലേക്കും ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിന് പിന്നാലെ ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് പിടി കൂടി. അപകടത്തെ തുടർന്ന് തിരക്കിയ ടൗണിൽ വൻ ഗതാഗതക്കുരുക്കുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!