ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസ്….സംഘത്തെ നിയന്ത്രിച്ചിരുന്നത് വിദ്യാർത്ഥിയായ…

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് . മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് കേസിലെ മുഖ്യസൂത്രധാരന്‍ എന്നാണ് വിവരം.

ഈ വിദ്യാര്‍ത്ഥിയാണ് സംഘത്തെ നിയന്ത്രിച്ചിരുന്നതെന്നാണ് അറസ്റ്റിലായ ശ്രീഹരിയുടെ മൊഴി. ഒളിവില്‍ പോയ ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഘത്തില്‍ അഞ്ചിലധികം പേര്‍ ഉണ്ടെന്നാണ് വിവരം. കോളേജിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!