എൽഡിഎഫിനെ നാണംകെടുത്തി; 5000 വോട്ടെങ്കിലുമുണ്ടോ?’: സിപിഐ യെ ചോദ്യം ചെയ്ത് സിപിഎം…

തിരുവനന്തപുരം : നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി സിപിഎമ്മുംസിപിഐയും തമ്മിലുണ്ടായ തർക്കം മുന്നണിയിലെ പരസ്യമായ തെരുവ് പോരിലേക്ക് വഴുതിവീഴുന്നു.

പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അതിരൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രമായ ‘ജനയുഗ’ത്തിൽ ലേഖനം വന്നതിന് പിന്നാലെ, സിപിഐയുടെ പാർട്ടി വലിപ്പത്തെയും ജനസമ്മതിയെയും ചോദ്യം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ രംഗത്തെത്തി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സിപിഐക്കെതിരെ രൂക്ഷമായ ഭാഷയിൽ കടന്നാക്രമണം നടത്തിയത്.

“രണ്ട് ലക്ഷം വോട്ടുള്ള ഒരു നിയമസഭാ മണ്ഡലത്തിൽ സിപിഐക്ക് ഒറ്റയ്ക്ക് മത്സരിച്ചാൽ 5000 വോട്ടെങ്കിലും തികച്ചു കിട്ടുമോ?” എന്ന് സി.എൻ. മോഹനൻ ഫെയ്‌സ്ബുക്കിൽ ചോദിച്ചു. കേന്ദ്രത്തിന്റെ ‘പിഎം ശ്രീ’ (PM-SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് മുൻപ് മുന്നണിയിൽ സിപിഐ ഉണ്ടാക്കിയ വിവാദങ്ങൾ എൽഡിഎഫിനെ വൻതോതിൽ നാണംകെടുത്തിയെന്നും, മുന്നണി മര്യാദകളെക്കുറിച്ച് സിപിഎമ്മിനെ പഠിപ്പിക്കാൻ സിപിഐ മുതിരേണ്ടതില്ലെ ന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ‘ജനയുഗ’ത്തിലെഴുതിയ ലേഖനമാണ്നിലവിലെ വാഗ്വാദങ്ങൾക്ക് പ്രധാന കാരണം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഎമ്മിന്അവകാശപ്പെട്ടതാണെന്ന തരത്തിലുള്ള പിണറായി വിജയന്റെ പ്രതികരണങ്ങൾ മുന്നണിമര്യാദകൾക്ക് നിരക്കുന്നതല്ലെന്ന് സത്യൻ മൊകേരി കുറ്റപ്പെടുത്തിയിരുന്നു. “ഞാൻ പറയുന്നതാണ്തീരുമാനം” എന്ന തരത്തിലുള്ള ഏകാധിപത്യപരമായ നിലപാടുകൾ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് ചേർന്നതല്ലെന്നും ‘മുന്നണി ബന്ധമെന്നത് യജമാനനും ഭൃത്യനും തമ്മിലുള്ള ബന്ധമല്ല’ എന്നഗ്യോർഗി ഡിമിത്രോവിന്റെ പ്രശസ്തമായ വാക്കുകൾ ഉദ്ധരിച്ച് സിപിഐ പ്രതികരിക്കുകയുംചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ഇടത് മുന്നണിയുടെ കൂട്ടായപ്രവർത്തനത്തിനായാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐ ആവശ്യപ്പെട്ടത്. എന്നാൽ ഇരുപാർട്ടികളു ടെയും ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ വിഷയം ചർച്ച ചെയ്യുന്നതിനിടയിൽ, ഉപനേതാവ് സ്ഥാനത്തേക്ക് സിപിഎം എംഎൽഎയെ തന്നെ നിശ്ചയിക്കുമെന്ന് പിണറായി വിജയൻമാധ്യമങ്ങളോട് ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരു ന്നുവെന്നാണ് സിപിഐആരോപിക്കുന്നത്. ഈ നിലപാടാണ് ഇപ്പോൾ സിപിഐയുടെ പരസ്യ പ്രതിഷേധത്തിലേക്കുംതുടർന്ന് സിപിഎമ്മിന്റെ കടുത്ത തിരിച്ചടിയിലേക്കും വഴിതുറന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!