വയനാട് : വയനാട്ടിലെത്തിയ മന്ത്രി സംഘത്തിന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
ബത്തേരി ചുങ്കത്താണ് മന്ത്രിമാരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ജില്ലാ പ്രസിഡന്റ് അമൽ ജോയിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കരിങ്കൊടി കാണിക്കാൻ നിന്ന അഞ്ചു പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ സമയം മാറി നിന്ന രണ്ടു പേരാണ് പൊലീസിന്റെ കണ്ണു വെട്ടിച്ച് മന്ത്രി സംഘത്തിനു നേരെ കരിങ്കൊടി കാണിച്ചത്.
വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കാനും പ്രത്യേക യോഗം ചേരുന്നതിനുമാണ് മന്ത്രി എ. കെ.ശശീന്ദ്രൻ, എം.ബി.രാജേഷ്, കെ.രാധാകൃഷ്ണൻ, കെ.രാജൻ എന്നിവരുൾപ്പെടെയുള്ളവർ ഇന്നു രാവിലെ ബത്തേരിയിൽ എത്തിയത്.