ഒലവക്കോട് വൻ ലഹരിമരുന്ന് ശേഖരം പിടികൂടി, കാഞ്ഞിരപ്പള്ളി സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട്: നോർത്ത് പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ഒലവക്കോട് ജംഗ്ഷനിൽ തിങ്കളാഴ്ച പുലർച്ചെയാണ് മൂന്നംഗ സംഘം പിടിയിലായത്.

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസുറുദീൻ (30), കർണാടക ദക്ഷിണ കന്നഡ സ്വദേശി ബി. ഫാത്തിമ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഘത്തിൽ നിന്ന് ഒരു കിലോഗ്രാമോളം എംഡിഎംഎ പിടികൂടി. ഇതിന് പുറമെ കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, എൽഎസ്ഡി സ്റ്റാമ്പ്, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മാരക ലഹരിവസ്തുക്കളും പിടിച്ചെടുത്തു.

ഒലവക്കോട് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിതരണം നടത്താനുള്ള നീക്കത്തിനിടെയാണ് പ്രതികൾ പിടിയിലായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!