മന്ത്രിസംഘം ഇന്ന് വയനാട്ടിൽ;  യുഡിഎഫ്
രാപകൽ സമരത്തിൽ

വയനാട് : വന്യജീവി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിസംഘം ഇന്ന് വയനാട്ടിൽ എത്തും. മന്ത്രിമാരായ എംബി രാജേഷ്, കെ രാജൻ, എകെ ശശീന്ദ്രൻ എന്നിവരാണ് എത്തുന്നത്.

രാവിലെ 10ന് സുൽത്താൻ ബത്തേരിയിൽ സർവകക്ഷിയോഗം. ജില്ലയിലെ വനം റവന്യൂ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും മന്ത്രി സംഘം കൂടിക്കാഴ്ച്ച നടത്തും.

എന്നാൽ മന്ത്രിസംഘം വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതരെ കാണുമോ എന്നതിൽ വ്യക്തതയില്ല.

കാട്ടാന ആക്രമണത്തിൽ തുടർ മരണങ്ങൾ ഉണ്ടായതോടെ, യുഡിഎഫ് പ്രഖ്യാപിച്ച രാപകൽ സമരവും ഇന്ന് നടക്കും. രാവിലെ 10 മണിയ്ക്ക് കളക്ടറേറ്റിനു മുന്നിൽ കെ മുരളീധരൻ എംപി സമരം ഉദ്ഘാടനം ചെയ്യും.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാട്ടാന യാക്രമണത്തിൽ മരിച്ചവരുടെ വീടുകളിൽ എത്തും. മന്ത്രിമാർക്കെതിരെ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!