വയനാട് : ഭാര്യയെ വെട്ടിക്കൊന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചുകുന്ന് പാലുകുന്ന് കുളത്താറ പണിയ കോളനിയിലെ ആതിര(32 )യാണ് മരിച്ചത്. ആതിരയെ ആക്രമിച്ച ശേഷം ഭർത്താവ് ബാബു ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ബാബുവിന് കൂലിപ്പണിയാണ്. രണ്ടാഴ്ച്ച മുമ്പ് കർണാടകയിൽ കുടയിൽ കാപ്പി പറിക്കാൻ പോയതായിരുന്നു ആതിര. ഇന്ന് വീട്ടില്‍ തിരിച്ചെത്തിയ ആതിരയും ഭർത്താവുമായി വഴക്ക് ഉണ്ടായെന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ ബാബു വാക്കത്തി ഉപയോഗിച്ച് ആതിരയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
ബാബുവിന്റെ നിലയും ഗുരുതരമാണ്. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ഇയാളെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് മാറ്റി. ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്.
