കുളത്തൂപ്പുഴയില്‍ അമ്മയുടെ മൃതശരീരം മകന്‍ പൂജിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്…

കൊല്ലം: കുളത്തൂപ്പുഴയില്‍ അമ്മയുടെ മൃതശരീരം മകന്‍ പൂജിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആര്‍പിഎല്‍ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ചിന്നത്താമ(90)യുടേത് സ്വാഭാവിക മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും പൊലീസ് പറയുന്നു.

അമ്മയുടെ മരണം ഉള്‍ക്കൊള്ളാനാകാതെയാണ് മകന്‍ കൃഷ്ണസ്വാമി മൂന്ന് ദിവസം മൃതശരീരം വെച്ച് പൂജ നടത്തിയത്. മകന്റെ മാനസിക വെല്ലുവിളിയാണ് ഇത്തരം പ്രവർത്തിയിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. മകന്‍ തല്‍ക്കാലം പൊലീസ് നിരീക്ഷണത്തില്‍ തുടരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!