‘മോദി വാര്‍ത്താസമ്മേളനങ്ങള്‍ നടത്താത്തത് എന്തുകൊണ്ട്? ‘ ന്യൂസിലന്‍ഡ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ…

ന്യൂസീലന്‍ഡ്: പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താസമ്മേളനങ്ങള്‍ നടത്താത്തത് എന്തുകൊണ്ടെന്ന ചോദ്യത്തോട് പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി രുദ്രേന്ദ്ര ടണ്ടന്‍.

നരേന്ദ്ര മോദി ന്യൂസീലന്‍ഡ് സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് ഇത്തരമൊരു ചോദ്യമുയര്‍ന്നത്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ സമീപനത്തെക്കുറിച്ച് അഭിപ്രായം പറയേണ്ട ഇടമല്ല ഇതെന്ന് രുദ്രേന്ദ്ര ടണ്ടന്‍ പ്രതികരിച്ചു.

‘ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഞാന്‍ മോദിയുടെ രാഷ്ട്രീയ രീതിയെ ചോദ്യം ചെയ്യുന്നത് ഉചിതമല്ല. അദ്ദേഹം വളരെ മികച്ച ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്റെ ആശയവിനിമയ ശൈലി വ്യത്യസ്തമാണ്. മധ്യസ്ഥര്‍ വഴി ആശയവിനിമയം നടത്തുന്നതിനേക്കാള്‍ ജനങ്ങളുമായി നേരിട്ട് ഇടപഴകാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. പൊതുവേ, ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ അവരുടെ വോട്ടര്‍മാരുമായി നേരിട്ട് സംവദിക്കാന്‍ താല്‍പ്പര്യമുള്ളവരാണ്. അവര്‍ക്ക് നേരിട്ടുള്ള ബന്ധം വേണം. വോട്ടര്‍മാരുമായി നേരിട്ട് ബന്ധപ്പെടുന്നതില്‍ മോദിക്ക് അസാമാന്യമായ വൈദഗ്ധ്യമുണ്ട്. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ അദ്ദേഹം ആ കാര്യത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പ്രധാനമന്ത്രി എന്ന നിലയില്‍ മോദി തന്റെ മൂന്നാം ഊഴത്തിലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരു ന്നതും അദ്ദേഹം തന്നെ, രുദ്രേന്ദ്ര ടണ്ടന്‍ പറഞ്ഞു.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ അവസാന ഘട്ടമായാണ് നരേന്ദ്ര മോദി ന്യൂസീലന്‍ഡില്‍ എത്തിയത്. തിങ്കളാഴ്ച യാത്ര തിരിച്ച അദ്ദേഹം ഓസ്‌ട്രേലിയ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ത്യന്യൂസിലന്‍ഡ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ ന്യൂസിലന്‍ഡില്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!