കോഴിക്കോട് : മുക്കം മണാശ്ശേരിയില്‍ മധ്യവയസ്‌കനെ അയല്‍വാസി വെട്ടി കൊലപ്പെടുത്തി. മണാശ്ശേരി മുതുകുറ്റിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന വിനോദ് കുമാര്‍ (58) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ ജയകുമാറാണ് വെട്ടിയത്.
ഇയാള്‍ ഒളിവില്‍ പോയതായി പൊലീസ് പറയുന്നു. ഇന്ന് വൈകിട്ട് ഏഴ് മണിയോടുകൂടിയായിരുന്നു ആക്രമണം. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
