നാല് മാസം,ആറ് നോട്ടീസ്; കെജ്രിവാളിന് തിങ്കളാഴ്ച ഹാജരാകാൻ നിർദ്ദേശം


ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ പിടിമുറിക്കി ഇഡി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. തിങ്കളാഴ്ച ഹാജരാവാനാണ് പുതിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത് ആറാം തവണയാണ് കേസിൽ ഹാജരാവാൻ ആവശ്യപ്പെട്ട് കെജ്രിവാളിന് ഇ.ഡി. നോട്ടീസ് നൽകുന്നത്. നേരത്തെ അഞ്ചുതവണയും കെജ്രിവാൾ ഇ.ഡിക്കുമുന്നിൽ ഹാജരായിരുന്നില്ല. ഇ.ഡിയുടെ നോട്ടീസുകൾ നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് അദ്ദേഹം ഒഴിഞ്ഞുമാറുന്നത്.

കുറ്റപത്രത്തിൽ ഒട്ടേറെത്തവണ കെജ്രിവാളിന്റെ പേര് ഇ.ഡി. പരാമർശിച്ചിട്ടുണ്ട്. ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വർത്താപ്രചാരണവിഭാഗം ചുമതലയുള്ള വിജയ് നായർ, ചില വ്യവസായികൾ എന്നിവരെയാണ് കേസിൽ ഇ.ഡി. ഇതുവരെ അറസ്റ്റുചെയ്തത്. 2021-22 വർഷം മദ്യവിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിക്കാൻ പണം വാങ്ങിയെന്നാണ് ആരോപണം. പിന്നീട് നയം ഡൽഹി സർക്കാർ പിൻവലിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!