ആളെക്കൊല്ലി ആനയെ കണ്ടെത്താനാകാതെ ദൗത്യസംഘം: പ്രതിഷേധം ശക്തം; വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ


വയനാട് : മാനന്തവാടി പടലമടയിൽ അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനാകാതെ വനംവകുപ്പ്. പ്രദേശത്ത് നിന്നും ഉൾവനത്തിലേക്ക് ആന നീങ്ങിയതോടെ വനംവകുപ്പിന്റെ ദൗത്യം പ്രതിസന്ധിയിലായിരിക്കുകയാണ്. മാനന്തവാടി മണ്ണുണ്ടിയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

വനംവകുപ്പ് ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞു. റേഞ്ച് ഓഫീസറുടെയും വെറ്റിനറി സംഘത്തിന്റെയും ഉൾപ്പെടെയുള്ള വാഹനങ്ങൾ നാട്ടുകാർ തടഞ്ഞുവച്ചിരിക്കുകയാണ്. ആനയെ പിടികൂടാനുള്ള മണ്ണുണ്ടി ഭാഗത്തെ ദൗത്യം വനപാലകർ അവസാനിപ്പിച്ചതിനെ തുടർന്നാണ് നാട്ടുകാർ വാഹനം തടഞ്ഞത്.

റോഡിൽ കിടന്ന് ഉൾപ്പെടെയാണ് നാട്ടുകാർ രോഷം പ്രകടിപ്പിക്കുന്നത്. ദൗത്യത്തിൽ തീരുമാനമായ ശേഷം മാത്രമേ പോകാൻ അനുവധിക്കൂ. നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർക്ക് ആത്മാർത്ഥതയില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!