ഇടതുപക്ഷവാദികൾ ഈയിടെയായി സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരമായി ഉയർത്തുന്ന ഒരു പ്രസ്താവനയാണ് ഗാന്ധിയുടെ രാമൻ അല്ല അയോധ്യയിലെ രാമൻ എന്നുള്ളത്.
മഹാത്മാഗാന്ധി ആരാധിച്ചിരുന്ന രാമനെ തള്ളാനും വയ്യ സംഘപരിവാർ നേതൃത്വത്തിൽ അയോധ്യയിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാമനെ കൊള്ളാനും വയ്യ എന്ന അവസ്ഥയിലാണ് ഇപ്പോൾ ഇടതുപക്ഷവും കോൺഗ്രസും. ഈ നിലപാടിനെ വിമർശിച്ചുകൊണ്ട് നടൻ ഹരീഷ് പേരാടി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഗാന്ധിജിയുടെ പേരിൽ ഇപ്പോൾ വേറെ ഒരു രാമനെ ഉണ്ടാക്കുന്നവർ കാണിക്കുന്നത് ഒരു ശകുനി തന്ത്രം ആണെന്ന് ഹരീഷ് പേരാടി കുറ്റപ്പെടുത്തി. യഥാർത്ഥത്തിൽ ഒരേയൊരു രാമൻ മാത്രമേ ഉള്ളൂ. അത് രാമായണത്തിലെ രാമൻ ആണ്. ഗാന്ധിജി വിളിച്ചിരുന്നതും വിശ്വസിച്ചിരുന്നതും ആ രാമനെ തന്നെയായിരുന്നു എന്നും ഹരീഷ് പേരാടി വ്യക്തമാക്കി.
ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
ഒരേയൊരു രാമനേയുള്ളു…രാമായണത്തിലെ രാമൻ…രാമഭക്തരായ സകല ദൈവവിശ്വാസികളൂം മഹാത്മാവായ ഗാന്ധിജിയും ആ രാമനെയാണ് വിളിച്ചതും വിശ്വസിച്ചതും വിശ്വസിച്ചുകൊണ്ടിരിക്കുന്നതും…ഇനി ഗാന്ധിജിയുടെ പേരിൽ പുതിയ രാമനെ ഉണ്ടാക്കുന്നത് രാമനെയും ഗാന്ധിയേയും തമ്മിൽ തെറ്റിക്കാനുള്ള ഒരു ശകുനി തന്ത്രം മാത്രം…പിടിവള്ളി നഷ്ടപ്പെട്ട നാലാം മതത്തിന്റെ അവസാനപിടച്ചിൽമാത്രം…രാമനില്ലാതെ നിലനിൽക്കാൻ പറ്റില്ലെന്ന തിരിച്ചറിവ്മാത്രം…രാം നാം സത്യ ഹേ..എന്ന് എല്ലാ അവിശ്വാസികളും ഉറക്കെ ചൊല്ലുന്നു…🙏🙏🙏❤️❤️❤️