ഇന്ത്യൻ ഹോക്കി താരത്തിനെതിരെ പോക്സോ കേസ്

ബംഗളൂരു : അർജുന അവാർഡ് ജേതാവായ ഇന്ത്യൻ ഹോക്കി താരത്തിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. എയർലൈൻ ജീവനക്കാരിയായ 22കാരിയാണ് താരത്തിനെതിരെ പരാതി നൽകിയത്.

ഇന്ത്യൻ ഹോക്കി ടീമിലെ പ്രതിരോധ താരം വരുൺകുമാറിനെതിരെയാണ് കേസെടുത്തത്. 17-ാം വയസുമുതൽ താരം തന്നെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പരാതി. ബെംഗളുരു പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

2018ൽ വരുൺകുമാർ സായിയിൽ പരിശീലത്തിലായിരുന്നപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് ആദ്യമായി പരിചയപ്പെടുന്നത്. ആദ്യം ഇരുവരും സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇത് പ്രണയത്തിലേക്ക് വഴിമാറി. 2019ൽ ബെഗളുരുവിലെ ജയനഗറിലെ ഹോട്ടലിൽ വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിന് വിധേയയാക്കി.

പെൺകുട്ടി എതിർത്തെങ്കിലും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വീണ്ടും പലതവണ ഇത് തുടർന്നു. അഞ്ചുവർഷത്തെ ബന്ധത്തിന് ശേഷം വിവാഹകാര്യം പറഞ്ഞപ്പോൾ വരുൺ അകൽച്ച പാലിച്ചു. മെസേജിനും ഫോൺകോളുകൾക്കും പ്രതികരണമില്ലാതായി. പിന്നാലെ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി.

ഹിമാചൽ സ്വദേശിയായ താരം 2017ലാണ് ഇന്ത്യക്കായി അരങ്ങേറുന്നത് 2020 ടോക്കിയോ ഒളിമ്പിക്സിൽ ടീം വെങ്കലം നേടിയപ്പോൾ ഹിമാചൽ സർക്കാർ താരത്തിന് ഒരുകോടി പാരിതോഷികം നൽകിയിരുന്നു. 2021 അർജുന ലഭിച്ച താരം പഞ്ചാബ് പോലീസിലെ ഡി.എസ്.പിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!