ആലപ്പുഴ: സംസ്ഥാന ജല ഗതാഗത വകുപ്പ് പുതിയതായി ആരംഭിക്കുന്ന കുട്ടനാട് സഫാരി ടൂറിസ്റ്റ് ബോട്ട് സർവ്വീസിനെ സ്രാങ്ക് അസോസിയേഷൻ. ജല ഗതാഗത വകുപ്പ് ഇന്നു ടൂറിസം രംഗത്ത് ലോക ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നുവെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
ആലപ്പുഴയിൽ നിന്നു വിനോദ സഞ്ചാരികൾക്കായി ആരംഭിച്ച വേഗ, സീ കുട്ടനാട് ടൂറിസ് സർവ്വീസിലും, വകുപ്പിലെ മുഹമ്മ സ്റ്റേഷനിൽ നിന്നു നടത്തുന്ന പാതിരാമണൽ സ്പെഷ്യൽ സർവ്വീസിലും ദിനംപ്രതി വിനോദ സഞ്ചാരികളുടെ വരവ് വർദ്ധിട്ടുണ്ട്.
വകുപ്പിൽ ഉറങ്ങി കിടന്ന ടൂറിസത്തെ ഉയർത്തി എഴുനേല്പ്പിച്ച് പുതു പുത്തൻ ആശയങ്ങളോടെ ലോക ശ്രദ്ധയിൽ എത്തിച്ച ജല ഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ ഐ എ എസിനെയും, ട്രാഫിക്ക് സൂപ്രണ്ട് സുജിത്തിനെയും സ്രാങ്ക് അസോസിയേഷനു വേണ്ടി സംസ്ഥാന പ്രസിഡൻറ്റ് സരീഷ് എൻ കെ , സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി , സംസ്ഥാന ട്രഷറർ മധുക്കുട്ടൻ എം സി എന്നിവർ അഭിനന്ദിച്ചു
സംസ്ഥാന ജലഗതാഗത വകുപ്പ് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് ആരംഭിക്കുന്ന പുതിയ ടൂറിസം സേവനമായ “കുട്ടനാട് സഫാരി” യുടെ ട്രയൽ യാത്ര കഴിഞ്ഞ ദിവസം ഇന്ദ്ര സോളാർ ക്രൂയിസിൽ നടന്നു..
കുട്ടനാടിന്റെ പ്രകൃതി സൗന്ദര്യം നേരിൽ അനുഭവിക്കാനും, നാട്ടിൻപുറങ്ങളിലെ ഷാപ്പുകളിൽ ലഭ്യമാകുന്ന വിഭവസമൃദ്ധമായ കുട്ടനാടൻ രുചികൾ ആസ്വദിക്കാനും, തനത് കലാരൂപങ്ങൾ കാണാനും, പരമ്പരാഗത തൊഴിലുകളുമായി ബന്ധപ്പെട്ട ജീവിതശൈലികളെ അടുത്തറിഞ്ഞ് അനുഭവിക്കാനും ഈ യാത്ര മികച്ച അവസരമാണ്. പാതിരാമണൽ ദ്വീപിലെ വകുപ്പിന്റെ ആംഫി തിയേറ്ററിൽ അരങ്ങേറുന്ന കലാപരിപാടികൾ ഈ യാത്രയെ കൂടുതൽ ആകർഷകവും ഓർമ്മയായും മാറ്റുന്നു.
2026 ഏപ്രിൽ 10 മുതൽ “കുട്ടനാട് സഫാരി” യാത്ര പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങി. 100 യാത്രക്കാർക്ക് സുഖകരമായി ഇരുന്ന് യാത്ര ചെയ്യാവുന്ന, പൂർണ്ണമായും ശീതീകരിച്ച ഇന്ദ്ര സോളാർ ഡബിൾ ഡക്കർ ബോട്ട് രാവിലെ 10 മണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5:30-ന് മടങ്ങിയെത്തും.
ടിക്കറ്റ് നിരക്ക്:
11 വയസ്സിന് മുകളിലുള്ളവർക്ക് – ₹1000
5 മുതൽ 11 വയസ്സ് വരെയുള്ളവർക്ക് – ₹650
5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് – സൗജന്യം
മുൻകൂർ ടിക്കറ്റ് ബുക്കിംഗിനായി രാവിലെ 10 മണി മുതൽ 9400050333 എന്ന നമ്പറിൽ ബന്ധപ്പെടുക.
