നക്ഷത്രഫലം: 2026 ഏപ്രിൽ 05   മുതൽ  11  വരെ

     വി സജീവ് ശാസ്‌താരം


അശ്വതി:  അന്യരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെട്ട്    മാനഹാനിക്ക് സാധ്യത. ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം കൈവരിക്കും,  പ്രേമബന്ധങ്ങളില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് മുതിർന്നവരിൽ നിന്ന് ശ്കതമായ എതിർപ്പുകൾ നേരിടും .

ഭരണി: സുഹൃത്തുക്കളുടെ  മൂലം വിഷമാവസ്ഥകൾ തരണം ചെയ്യും , നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള് തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. പണച്ചെലവുള്ള കാര്യങ്ങളില് ഏര്പ്പെടും. പൊതുപ്രവര്ത്തന രംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് ജനസമ്മിതി.

കാർത്തിക: ധനപരമായി വരം അനുകൂലമല്ല,  സഞ്ചാരക്ലേശം വര്ധിക്കും.   ഇന്ഷുറന്സ്, ചിട്ടി എന്നിവയില് നിന്നു ധനലാഭത്തിനു സാധ്യത. തൊഴിലന്വേഷണങ്ങൾ വിജയിക്കും , രാഷ്ട്രീയരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് എതിര്പ്പുകള് നേരിടേണ്ടി വരും.

രോഹിണി : അവിചാരിതമായ ധനലാഭമുണ്ടാകും. ഇഷ്ട ഭക്ഷണം ലഭിക്കും , കടങ്ങൾ  വീട്ടുവാന് സാധിക്കും.ബന്ധു ജനസഹായം ലഭിക്കും.  തടസങ്ങൾ  തരണം ചെയ്യുവാന് സാധിക്കും.

മകയിരം :  രോഗബാധിതർക്ക്  അസ്വസമുണ്ടാകും , പൊതു പ്രവർത്തനത്തിൽ നേട്ടങ്ങൾ,   വാഹനം വാങ്ങുവാനുള്ള ആഗ്രഹം സഫലമാവും . വ്യവഹാര വിജയം പ്രതീക്ഷിക്കാം.  മറ്റുള്ളവരുടെ സഹായത്താൽ  പ്രശ്നപരിഹാരമുണ്ടാകും .

തിരുവാതിര : സന്താനങ്ങളെക്കൊണ്ടുള്ള  മനോവിഷമം അനുഭവിക്കും, സ്വന്തമായ ബിസിനസ്സിൽ  ഏര്പ്പെട്ടിരിക്കുന്നവര്ക്ക് സാമ്പത്തിക വിഷമമുണ്ടാകും. ദീര്ഘയാത്രകള് വേണ്ടിവരും. ഗൃഹനിർമ്മാണത്തിൽ തടസ്സങ്ങൾ.

പുണർതം:    സ്വദേശം വിട്ടുള്ള യാത്രകൾ, പുണ്യസ്ഥല സന്ദര്ശനം ഇവയുണ്ടാകും , വിവാഹമാലോചിക്കുന്നവർക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. കുടുംബത്തില് ചെറിയ  പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത.

പൂയം:   ആരോഗ്യപരമായ വിഷമതകൾ തുടർന്ന്  ഔഷധ സേവ,   പ്രതികൂലമായി നില നിന്നിരുന്ന തടസ്സങ്ങൾ മാറും  , സാമ്പത്തികമായി ചെറിയ നേട്ടം , പ്രവർത്തന മാന്ദ്യം വിട്ടുമാറും , വിവാഹാലോചനകളിൽ അനുകൂല തീരുമാനം .

ആയില്യം: ഉദരരോഗ സാദ്ധ്യത , സ്വകാര്യ സ്ഥാപനത്തിൽ  തൊഴിൽ ലഭിക്കാൻ സാദ്ധ്യത , ദാമ്പത്യവിരഹം അനുഭവിക്കും ,  ഗൃഹനിർമ്മാണം  നീട്ടിവെയ്ക്കേണ്ടിവരും .വാരത്തിന്റെ അവസാനത്തോടെ ആരോഗ്യവിഷമതകൾ ഒഴിയും, പുതിയ ബിസിനസുകൾക്ക്  അനുകൂല സമയമല്ല .

മകം : തൊഴിൽ രംഗത്ത് അനുകൂല സാഹചര്യങ്ങൾ ഒരുങ്ങും,  യാത്രകൾ വേണ്ടിവരും , പുതിയ ബിസിനസ്സ് വഴി നേട്ടം ,  ഉദ്ദിഷ്ട കാര്യസാദ്ധ്യത്തിന്  തുടക്കത്തിൽ തടസ്സം. ബന്ധുജന വിരഹം അനുഭവിക്കും .

പൂരം : കർമ്മ രംഗത്ത് ഉന്നതി,  സൗഹൃദങ്ങളിൽ ഉലച്ചിൽ. പുതുവസ്ത്രങ്ങൾ  ലഭിക്കും. മറ്റുള്ളവരെ ആശ്രയിച്ചു കാര്യവിജയം സാധിക്കുകയില്ല ,  വാരത്തിന്റെ അവസാനത്തോടെ രോഗശമനം , പ്രവർത്തനങ്ങളിൽ വിജയം എന്നിവയുണ്ടാകും.

ഉത്രം : സഹായികളില് നിന്നുള്ള ഇടപെടല് വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകള് തീരുമാനത്തിലെത്തും. കടങ്ങള് വീട്ടുവാനും പണയ ഉരുപ്പടികള് തിരിച്ചെടുക്കുവാനും സാധി ക്കും.. ദീർഘകാലമായ വ്യവഹാരങ്ങളില് വിജയം നേടും.സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും .

അത്തം:  സ്വത്തു തർക്കങ്ങളിൽ തീരുമാനം ഉണ്ടാവും , യാത്രകൾ വേണ്ടിവരും. സാമ്പത്തിക വിഷമതകൾ . ബിസിനസ്സിൽ നേട്ടങ്ങൾ, ഔഷധ സേവ വേണ്ടിവരും , പണമിടപടികളിൽ കൃത്യത പുലർത്തും.

ചിത്തിര:  വിലപ്പെട്ട രേഖകൾ  കൈമോശം വരാനിടയുണ്ട്.  ബന്ധുജന സഹായം ലഭിക്കും. സര്ക്കാര് ജീവനക്കാര്ക്ക് വാരം അനുകൂലമല്ല.  തൊഴിലന്വേഷണത്തിൽ  നേട്ടം കൈവരിക്കും. വിവാഹ ആലോചനകളിൽ തീരുമാനമുണ്ടാകും.

ചോതി : സന്താനഗുണമനുഭവിക്കും.ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാൽ സാമ്പത്തിക വിഷമതകൾ തരണം ചെയ്യും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള് തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. 

വിശാഖം : പൊതുപ്രവര്ത്തന രംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് തിരിച്ചടികൾ , വാക്കുറപ്പിച്ച വിവാഹത്തിൽ  മാറ്റം സംഭവിക്കാം , ആരോഗ്യസ്ഥിതി മെച്ചപ്പെടും. സന്താനങ്ങൾക്കായി  പണച്ചെലവ്.

അനിഴം : പണച്ചെലവ് അധികരിക്കുവാൻ  ഇടയുള്ള വാരമാണ്. ഏറ്റെടുത്ത പ്രവര്ത്തനങ്ങളില് വിജയിക്കുവാന് കഠിനശ്രമം വേണ്ടിവരും.ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിന്  രോഗാരിഷ്ടതകൾ.

തൃക്കേട്ട: ബന്ധുജനങ്ങളുടെ  പഴി കേൾക്കേണ്ടിവരും ,  ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക് അരിഷ്ടതകള്ക്കു സാധ്യത. തൊഴിൽ രംഗത്ത് ഉത്തരവാദിത്തം വര്ധിക്കും










മൂലം:  മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില് നവീകരണ പ്രവര്ത്തനങ്ങള് നടക്കും. കുടുംബജീവിത സൗഖ്യം വര്ധിക്കും. വിവാദപരമായ പല കാര്യങ്ങളില് നിന്നും മനസിന് സുഖം ലഭിക്കും. 

പൂരാടം:  ശ്വാസകോശ  രോഗങ്ങള് പിടിപെടാം. ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക.   കുടുംബ  സ്വത്തിന്റെ അനുഭവമുണ്ടാകും.

ഉത്രാടം:  മുതിര്ന്ന ബന്ധുക്കള്ക്ക് അനാരോഗ്യം.ഏര്പ്പെടുന്ന കാര്യ ങ്ങളില് ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല. ഊഹക്കച്ചവടത്തിൽ  നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.

തിരുവോണം:  ആത്മീയ കാര്യങ്ങളില് ശ്രദ്ധ വര്ധിക്കും. ലോട്ടറികളിൽ നിന്ന് ചെറിയ ധനലാഭം പ്രതീക്ഷിക്കാം , യാത്രകളിൽ അധിക ശ്രദ്ധ പുലർത്തുക. സംഭാഷണത്തിലൂടെ മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കണം.  ലഹരിവസ്തുക്കളിൽ താൽപ്പര്യം വർദ്ധിക്കും .

അവിട്ടം:  വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ മാറ്റങ്ങൾ,  മാനസിക ഉത്ക്കണ്ഠ അധികരിക്കും ,  .സുഹൃദ് സഹായം ലഭിക്കും ദ്രവ്യലാഭത്തിനു സാധ്യത. കുടുംബത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

ചതയം: തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ, അവിചാരിത യാത്രകൾ വേണ്ടിവരും. മാനസിക നിരാശ വര്ധിക്കും. .   വാഹനവിൽപ്പന യിലൂടെ ധനലാഭം ,ബന്ധുജന  സഹായം ലഭിക്കും.

പൂരുരുട്ടാതി: ഭവനത്തില് മംഗളകര്മങ്ങള് നടക്കും. ബന്ധുജനങ്ങളുമായി കൂടുതല് അടുത്തു കഴിയും. വിദേശ തൊഴിൽ ശ്രമത്തിൽ തിരിച്ചടികൾ നേരിടും ,   കടങ്ങൾ വീട്ടുവാൻ സാധിക്കും.

ഉത്രട്ടാതി:  സുഹൃത്തുക്കൾക്കായി പണച്ചെലവ് .   കുടുംബ പരമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ അന്യരുടെ സഹായം തേടും ,  .  തൊഴിൽ പരമമായ ചെറിയ മാറ്റങ്ങൾ, മംഗള കർമ്മങ്ങളിൽ സംബന്ധിക്കും..

രേവതി: അസാമ്പത്തികമായ വിഷമതകൾ അധികരിക്കും , സുഹൃത്തുക്കളുമായി വാഗ്വാദങ്ങളിൽ ഏർപ്പെടും. പ്രധാന തൊഴിലില് നിന്ന്  വിട്ടു നിൽക്കേണ്ടിവരും , ഭക്ഷണ സുഖം കുറയും , സർക്കാരിൽ  നിന്ന് അനുകൂല തീരുമാനങ്ങൾ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!