എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാർ… ഇടത് സർക്കാരിൻ്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് നരേന്ദ്ര മോദി

തിരുവല്ല: കേരളത്തിൽ ഇടത് ഭരണത്തിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും എൽഡിഎഫിന് വിട നൽകാൻ ജനങ്ങൾ തയ്യാറെടുത്തുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

തിരുവല്ലയിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ട് മലയാളത്തിൽ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, കേരളത്തിന്റെ വികസന കുതിപ്പ് തിരുവല്ലയിൽ നിന്ന് തുടങ്ങുമെന്നും പ്രഖ്യാപിച്ചു.

എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണിയെ തിരുവല്ലയ്ക്ക് സമർപ്പിക്കുന്നു. വർഷങ്ങളായി തനിക്കൊപ്പമുള്ള അനൂപ് ആന്റണി മണ്ഡലത്തിൽ വിജയിക്കുമെന്ന് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് മോദി പറഞ്ഞു.

ബൂത്ത് തലത്തിലുള്ള പ്രവർത്തകരുമായി സംസാരിച്ചപ്പോൾ തന്നെ ഭരണമാറ്റത്തിനുള്ള ജനങ്ങളുടെ ആഗ്രഹം വ്യക്തമായിരുന്നു. ചങ്ങനാശേരി ഹെലിപാഡിന് സമീപവും റോഡ് ഷോയിലും തടിച്ചുകൂടിയ ജനസാഗരം ഇതിന് തെളിവാണ്.

തിരുവല്ലയിലെ പൊതുസമ്മേളന വേദിയിൽ കുമ്മനം രാജശേഖരൻ, അനൂപ് ആന്റണി തുടങ്ങിയ സ്ഥാനാർത്ഥികളുടെ കൈപിടിച്ചുയർത്തിയാണ് മോദി സദസ്സിനെ അഭിവാദ്യം ചെയ്തത്..

വേദിയിലെത്തിയ പ്രധാനമന്ത്രിയെ കോട്ടയം ജില്ലാ കമ്മിറ്റി ക്രിസ്തുരൂപം നൽകിയാണ് സ്വീകരിച്ചത്. സ്ഥാനാർത്ഥി അനൂപ് ആന്റണി പടയണി തപ്പും പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. കേരളത്തിലെ വോട്ടർമാർ ഇത്തവണ എൻഡിഎക്കൊപ്പം നിൽക്കുമെന്നും സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!