എം.ജി സർവകലാശാല നാടകോത്സവത്തിൽ “മാറ്റാൾ” അരങ്ങ് തകർത്തു, അലൻ കരിഷ്മ ജോസഫ് മികച്ച നടി



തിരുവല്ല : പമ്പ ദേവസ്വം ബോർഡ് കോളജിൽ നടന്ന എം.ജി സർവ്വകലാശാല യൂണിയൻ നാടകോത്സവത്തിൽ “മാറ്റാൾ” അരങ്ങുതകർത്തു.

സമരം ചെയ്യാൻ പോലും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീകളുടെ ജീവിതക്കാഴ്ചകൾ വിവരിക്കുന്ന നാടകത്തിലെ അഭിനയത്തിലൂടെ അലൻ കരിഷ്മ ജോസഫ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

യാഥാസ്ഥിക പുരുഷാധിപത്യ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം ലിംഗസമത്വം, ലിംഗനീതി തുടങ്ങിയ ആശയങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയായി “മാറ്റാൾ” എന്ന നാടകം.

നാടകത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഡോ. ജെബിൻ ജെ .ബി ആണ്. അലൻ കരിഷ്മ ജോസഫ്, ജെഫിൻ ജോസഫ്, ആരോൺ വർഗീസ് ജേക്കബ്, നിരഞ്ജന ബാലചന്ദ്രൻ, ലൂസി പീലിപ്പോസ്, പ്രവി കാർത്തിക്ക്, ലിൻസ മറിയം വർഗീസ്, എബിൻ ജോസഫ്, നികിത മോനിച്ചൻ തുടങ്ങിയവർ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!