അതിവേഗ റെയില്‍വേ പദ്ധതിക്കെതിരെ വമിര്‍ശനവുമായി  രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസർകോട് : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുകൂല നിലപാട് പ്രകടിപ്പിച്ച അതിവേഗ റെയില്‍വേ പദ്ധതിക്കെതിരെ വമിര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും,  കാസർകോട് എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി.

പദ്ധതിയില്‍ കാസര്‍കോടിനെ അവഗണിച്ചെന്നും,  കേരളത്തിന്റെ അതിര്‍ത്തി കണ്ണൂരല്ലെന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മപ്പെടുത്തുന്നു വെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

സംഭവത്തില്‍ ശക്തമായ പ്രതിഷേധമു ണ്ടാകും. ചര്‍ച്ചകള്‍ നടത്താതെയുള്ള നടപടികളാണെങ്കിൽ കെ റെയിലിന്റെ അവസ്ഥ അതിവേഗ റെയിലിനുമുണ്ടാകും. ഇ ശ്രീധരനെയും , മുഖ്യമന്ത്രിയെയും അതൃപ്തി അറിയിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

പയ്യന്നൂരിൽ പരാതി പറഞ്ഞ കുഞ്ഞികൃഷ്ണനെ തച്ചുതകര്‍ക്കുകയാണ് സിപിഐഎം എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ശബരിമല സ്വര്‍ണക്കൊള്ള നടത്തിയവരെ സംരക്ഷിച്ചവര്‍ രക്തസാക്ഷി ഫണ്ട് മുക്കിയവരെ സംരക്ഷിച്ചതില്‍ അത്ഭുതമില്ല.

പയ്യന്നൂരില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മാഫിയ ഗുണ്ടാസംഘം പ്രവര്‍ത്തിക്കുന്നു. രക്തസാക്ഷി ഫണ്ടില്‍ പണം നല്‍കിയത് ജനങ്ങളാണ്. ജനങ്ങള്‍ക്ക് മുന്നില്‍ കണക്ക് അവതരിപ്പിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!