പാമ്പാടിയിൽ കാർഷിക വിപണന കേന്ദ്രം
മുറികളുടെ ഭിത്തികൾ പൊളിച്ച നിലയിൽ…

കോട്ടയം : ജില്ലാ പഞ്ചായത്ത് നബാർഡിൻ്റെ സഹായത്തോടെ നിർമിച്ച് പാമ്പാടി പഞ്ചായത്തിനു കൈമാറിയ കാർഷിക വിപ അന കേന്ദ്രത്തിലെ മൂന്നു മുറികളുടെ ഭിത്തികൾ അനുവാദമില്ലാതെ വെട്ടിപ്പൊളിച്ചതായി പരാതി.

വൈദ്യുതി ഉപകരണങ്ങളും കോൺക്രീറ്റ്, തകർത്തിട്ടുണ്ട്. പുതുതായി ചുമതലയേറ്റ ഭരണസമിതി അംഗങ്ങൾ ഓവർസീയറുടെയും ജീവനക്കാരുടെയും സാന്നിധ്യത്തിൽ മുറികളുടെ ഓഡിറ്റ് പരിശോധന നടത്തിയപ്പോഴാണ് സംഭവം കണ്ടുപിടി ച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . സിജു കെ. ഐസക് പറഞ്ഞു.

2024 ഡിസംബറിലെ കമ്മിറ്റി തീരുമാന പ്രകാരം ഒരു മുറി ക്യഷിഭവനും മറ്റു രണ്ടു മുറികൾ സിഡിഎസിനും വനിതകൾക്കു ഫിറ്റ്നസ് കേന്ദ്രത്തിനും അനുവ ദിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു ഉദ്യോഗസ്‌ഥരുടെ അറിവോ അനുവാദമോ ഇല്ലാതെയാണ് ഭിത്തി തകർത്തതെന്നു ഉദ്യോഗസ്‌ഥർ പറഞ്ഞു.

വനിതാ സഹകരണ സംഘത്തിന് പഞ്ചായത്ത് ഷോപ്പിങ് -കോപ്ലക്‌സിൽ അനുവദിച്ച 2 മുറികൾക്കു പകരം ഹൗസിങ് സഹകരണ സംഘത്തിൻ്റെ 4 മു റികൾ അനുവദിച്ചിട്ടും ആദ്യത്തെ  മുറികൾ വിട്ടുകൊടുത്തില്ലെന്നും ആക്ഷേപമുണ്ട്. വൈസ് പ്രസിഡൻ്റ് ജോളി പി ഐസക്,
ക്ഷേമ കാര്യ സ്‌ഥിരം സമിതി അധ്യക്ഷ ഷേർളി തര്യൻ, വികസനകാര്യ സ്‌ഥിരം സമിതി  കെ. ആർ. ഗോപകുമാർ, പഞ്ചായത്തംഗം ജയചന്ദ്രൻ നായർ എന്നിവരും പ്രസിഡൻ്റിനൊപ്പം കാർഷിക വിപണന കേന്ദ്രം സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!