വടക്കൻ പറവൂർ : കെഎസ്ഇബിയുടെ കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ റിപൻ ഷേയ്ക്ക് ആണ് മരിച്ചത്. വടക്കൻ പറവൂർ പല്ലംതുരുത്ത് റോഡിലാണ് സംഭവം.
വൈദ്യുതി ലൈനിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. 2019 മുതൽ വടക്കൻ പറവൂരിൽ ജോലി ചെയ്തുവരികയാണ് യുവാവ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
