തൊടുപുഴ : ഭൂമി കയ്യേറിയ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ റവന്യു വകുപ്പ് കേസെടുത്തു. ലാൻഡ് കണ്‍സർവേറ്റീവ് ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഹിയറിംഗിന് ഹാജരാകാൻ അന്വേഷണ സംഘം മാത്യുവിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ആധാരത്തില്‍ ഉള്ളതിനേക്കാള്‍ 50 സെന്റ് സർക്കാർ അധിക ഭൂമി കയ്യേറിയതിനാണ് മാത്യുവിനെതിരെ കേസെടുത്തത്. ഇടുക്കി ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്റെ പേരില്‍ അധിക ഭൂമിയുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് ഉടുമ്ബൻചോല ലാൻഡ് റവന്യൂ തഹസില്‍ദാർ ഇടുക്കി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നല്‍കുകയും ചെയ്തു.
ചിന്നക്കനാലിലെ ഭൂമി രജിസ്ട്രേഷനില്‍ 1000 ചതുരശ്രഅടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ കാര്യം മാത്യു കുഴല്‍നാടൻ മറച്ചുവെക്കുകയായിരുന്നു. 2008-ലെ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് കെട്ടിടം സ്ഥിതിചെയ്യുന്നത്.
ഭൂമി കയ്യേറിയെന്ന കേസില്‍ മാത്യു കുഴൽനാടൻ ഹിയറിംഗിന് ഹാജരാകാൻ റവന്യൂ വകുപ്പ് നോട്ടീസ്
