സർപ്പക്കാവിലെ വിഗ്രഹങ്ങളും വിളക്കുകളും നശിപ്പിച്ചു, ലക്ഷ്യം…

കൊട്ടാരക്കര : പള്ളിക്കൽ ഏലാപുറം സർപ്പക്കാവിൽ അതിക്രമിച്ചുകയറി വിഗ്രഹവും ക്ഷേത്രസ്വത്തുക്കളും നശിപ്പിച്ച കേസിലെ പ്രതി പിടിയിലായി. മൈലംപള്ളിക്കൽ മുകളിൽ വീട്ടിൽ രഘുവിനെയാണ് (49) പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബർ 21ന് രാത്രിയിലായിരുന്നു സംഭവം. ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കടന്ന രഘു കൽവിളക്കുകളും മറ്റ് സാമഗ്രികളും നശിപ്പിച്ചു. ദേവീനടയുടെ മുൻവശം സ്ഥാപിച്ചിരുന്ന വിളക്കുകൾ മറിച്ചിട്ടു. സർപ്പക്കാവിനുള്ളിൽ സൂക്ഷിച്ചിരുന്ന വിളക്കുകളും ഹരിവിളക്കുകളും ഇളക്കിയിടുകയും, ബാലാലയത്തിൽ സൂക്ഷിച്ചിരുന്ന വിഗ്രഹം നീക്കം ചെയ്യുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു പ്രതിയുടെ പ്രവർത്തനമെന് പൊലീസ് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!