കോഴിക്കോട് : ശബരിമല സ്വർണക്കവർച്ച കേസിൽ സർക്കാരിനെതിരെ BJP ജനറൽ സെക്രട്ടറി എം ടി രമേശ്. ED അന്വേഷണം ബിജെപി സ്വാഗതം ചെയ്യുന്നു. ശബരിമല സ്വർണകൊള്ളയിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യമാണെന്ന നിലയിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. പദ്മകുമാറിന്റെ അറസ്റ്റിന് ശേഷം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ അന്വേഷണത്തിലുണ്ടായി. പദ്മകുമാറോടെ അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം. പദ്മകുമാറിന്റെ മൊഴി SIT എന്താണ് പരിഗണിക്കാത്തത്. അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തണം.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സാങ്കേതികമായി UDF ന് അനുകൂലമാണ്. UDF രാഷ്ട്രീയത്തെ മുസ്‌ലിം സമുദായിക സംഘടനകൾ ഹൈജാക്ക് ചെയ്തിരിക്കുന്നു. IFFKയിൽ സിനിമകളുടെ വിലക്കുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയത് തെറ്റുധരണ പരുത്തുന്ന പ്രസ്താവനയാണ്. കാര്യങ്ങൾ മനസിലാക്കാതെ നടത്തിയ പ്രസ്താവന മുഖ്യമന്ത്രിയും മന്ത്രിമാരും പിൻവലിക്കണം,മാപ്പ് പറയണം എം ടി രമേശ് ആവശ്യപ്പെട്ടു.
ശബരിമല സ്വർണകൊള്ളയിൽ അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തണം; സർക്കാരിനെതിരെ എം ടി രമേശ്
