തിരുവനന്തപുരം : കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് 24 ആസ്താ സ്പെഷ്യല്‍ ട്രെയിനുകള്‍ സർവീസ് നടത്തും
നാഗർകോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് സർവീസ്.
ജനുവരി 30-ന് ആദ്യ സർവീസ് ആരംഭിക്കും. ഫെബ്രുവരി , മാർച്ച് മാസങ്ങളിലായാണ് ട്രെയിനുകള്‍. 3,300 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഫെബ്രുവരി 2,9,14,19,24 ,29 തീയതികളില്‍ പാലക്കാട് നിന്ന് അയോദ്ധ്യയിലേക്ക് ട്രെയിൻ സർവീസ് ഉണ്ടാകും. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലോർപേട്ട, ഗോമതി നഗർ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.
ഫെബ്രുവരി 2,8,13,18, 23,28, മാർച്ച് നാല് എന്നീ തീയതികളില്‍ അയോദ്ധ്യയില്‍ നിന്ന് തിരികെ ട്രെയിൻ സർവീസ് ഉണ്ടാകും. ഐആർസിടിസി വഴിയാണ് ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്.
കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് 24 ആസ്താ സ്പെഷ്യല്‍ ട്രെയിനുകള്‍
