ശബരിമല : മണ്ഡല-മകരവിളക്ക് ഉത്സവത്തിൻ്റെ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു. കഴിഞ്ഞ ദിവസം രാത്രി 10 മണി വരെ മാത്രമേ ഭക്തർക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ.
ഇന്ന് പുലർച്ചെ 5ന് നട തുറന്നു. അഞ്ചരയോടെ തിരുവാഭരണം തിരിച്ചെഴുന്നള്ളിച്ചതോടെ ഈ വർഷത്തെ മകരവിളക്ക് ഉത്സവത്തിന് സമാപനം ആയി.
തിരുവാഭരണ ഘോഷയാത്രാ സംഘം ശബരിമലയിൽ നിന്ന് പന്തളത്തേക്ക് മടക്കയാത്ര ആരംഭിച്ചു. 24ന് തിരുവാഭരണ ഘോഷയാത്രാ സംഘം പന്തളത്ത് എത്തിച്ചേരും. തിരുവാഭരണ പേടകങ്ങൾ ദേവസ്വം ബോർഡ് അധികാരികളിൽ നിന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം ഭാരവാഹികൾ ഏറ്റ് വാങ്ങി സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ വെയ്ക്കും.