പത്തനംതിട്ട നഗരസഭയില്‍ ഒരു വീട്ടില്‍ 226 പേര്‍ക്ക് വോട്ട്… പല മതത്തിലുള്ളവര്‍… വീട് പൊളിച്ചുകളഞ്ഞ നിലയിലും…

പത്തനംതിട്ട :  നഗരസഭയില്‍ ഒരു വീട്ടില്‍ 226 പേര്‍ക്ക് വോട്ടെന്ന് സിപിഐഎം ആരോപണം. ഒന്നാം നമ്പര്‍ വാര്‍ഡിലെ ഒന്നാം നമ്പര്‍ വീട്ടിലാണ് ഇത്രയും പേര്‍ക്ക് വോട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഐഎം അറിയിച്ചു.

നഗരസഭയിലെ ഒന്നാം പാര്‍ട്ടിയിലെ വോട്ടര്‍പട്ടികയില്‍ അടിമുടി ക്രമക്കേടെന്നാണ് സിപിഐഎം ആക്ഷേപം. ഒരു വീട്ടു നമ്പറില്‍ 226 പേര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേരുള്ളത്. വ്യത്യസ്ത മതത്തില്‍ പെട്ടവരുടെ പേരുകളാണ് ഒരു വീട്ടു നമ്പറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഒന്നാം വാര്‍ഡിലെ ഒന്നാം നമ്പര്‍ വീട് പൊളിച്ചു കളഞ്ഞു എന്നും നഗരസഭാ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്നും സിപിഎം നേതാവ് പി ബി ഹര്‍ഷകുമാര്‍ ആരോപിച്ചു.കരട് പട്ടിക ഇറക്കിയപ്പോള്‍ തന്നെ ക്രമക്കേട് ചൂണ്ടിക്കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്തിമ വോട്ടര്‍ പട്ടികയിലും തെറ്റ് ആവര്‍ത്തിച്ച സാഹചര്യത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷണറെ സമീപിക്കാനാണ് സിപിഐഎം തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!