കാലിഫോർണിയ ::ബഹിരാകാശ ഖനനമെന്ന ലക്ഷ്യത്തിലേക്ക് ഒരു സുപ്രധാന ചുവടുവെയ്‌പ്പായി, അമൂല്യലോഹങ്ങളുള്ള ഛിന്നഗ്രഹങ്ങളെയും മനുഷ്യനിർമിത ബഹിരാകാശ അവശിഷ്ടങ്ങളെയും പിടിച്ചെടുക്കാൻ കഴിയുന്ന നൂതനമായ ‘ക്യാപ്‌ചർ ബാഗ്’ സാങ്കേതികവിദ്യയുമായി ട്രാൻസ്ആസ്ട്ര എന്ന ടെക് സ്റ്റാർട്ടപ്പ് രംഗത്ത്.
കാലിഫോർണിയ ആസ്ഥാനമായുള്ള ഈ കമ്പനി വികസിപ്പിച്ചെടുത്ത, വായു നിറയ്‌ക്കാൻ സാധിക്കുന്ന ഭീമൻ കവചങ്ങൾ ഭാവിയിൽ ഛിന്നഗ്രഹ ഖനനത്തിനും ബഹിരാകാശ ശുചീകരണ ദൗത്യങ്ങൾക്കും നിർണായകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
