തിരുവനന്തപുരം : ഈ വർഷത്തെ മഹാത്മാഗാന്ധി നാഷണൽ സർവീസ് പുരസ്കാരം ഡോ. ശ്രീരാജ് കൃഷ്ണൻ പോറ്റിക്ക്. സനാധന ധർമ്മത്തിന് വേണ്ടി ആത്മീയതയിലൂന്നിയ വിട്ടു വീഴ്ചയില്ലാത്ത പോരാട്ടം, പൊതു പ്രവർത്തനം, സമൂഹ സേവ ജ്യോതിഷം തുടങ്ങിയ മേഖലകളിലെ പ്രവർത്തനം തുടങ്ങിയവ വിലയിരുത്തിയിണ് മഹാത്ഗാന്ധി നാഷണൽ സർവ്വീസ് പുരസ്‌കാരം 2025 നൽകി ആദരിച്ചിരിക്കുന്നത്.
തിരുവനന്തപുരംമലയിൻകീഴ് പൊറ്റയിൽ, മംഗലശ്ശേരി മനയിലെ പരേതരായ വി.മോഹനൻ പോറ്റിയുടെയും, എൽ.ശുശീലഅമ്മാളിന്റെയും മകനാണ് ഡോ.എം.എസ് ശ്രീരാജ് കൃഷ്ണൻ പോറ്റി. ഭാര്യ: ശ്രീജാ എ.വി., മക്കൾ: രോഹിത് കൃഷ്ണ എസ്, ശ്രീരാഗ് കൃഷ്ണ എസ്.
ഇദ്ദേഹം നിലവിൽ പൂജപ്പുര നടുതല. ഭഗവതി ക്ഷേത്രം മേൽശാന്തിയാണ്. കൂടാതെ ഒട്ടനവധി ക്ഷേത്രങ്ങളുടെ തന്ത്രിയും, ജ്യോതിഷനുമാണ്. അതിലുപരി ബ്രാഹ്മിൻ സർവ്വീസ് സൊസൈറ്റിയുടെ സംസ്ഥാന ചെയർമാൻ, അഖില തന്ത്രിക് പ്രചാര സഭയുടെ ദേശീയ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.
