കൊച്ചി : യുട്യൂബർ കാർത്തിക്കിന്റെ ഖേദ പ്രകടനം അംഗീകരിക്കില്ലെന്ന് നടി ഗൗരി ജി കിഷൻ. ഉത്തരവാദിത്തം ഏറ്റെടുക്കാതെയുള്ള മാപ്പപേക്ഷയാണ് യുട്യൂബർ നടത്തിയത്. `ചോദ്യം തെറ്റിധരിച്ചു, ശരീരാധിക്ഷേപം നടത്തിയില്ല’ എന്നാണ് കാർത്തിക് പറഞ്ഞത്.
ഇത്തരത്തിലുള്ള പൊള്ളയായ വാക്കുകൾ അംഗീകരിക്കില്ലെന്നും ഗൗരി കിഷൻ പറഞ്ഞു.
സിനിമയുടെ പ്രചാരണത്തിനായുള്ള വാർത്താസമ്മേളനത്തിനിടയിലാണ് യുട്യൂബർ കാർത്തിക് ശരീര അധിക്ഷേപം നടത്തിയത്. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനെതിരെ നടി ഗൗരി രൂക്ഷമായ രീതിയിൽ പ്രതികരിച്ചിരുന്നു.
ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണെന്ന് പറഞ്ഞ ഗൗരി ജി കിഷൻ നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു. ചോദ്യത്തെ ന്യായീകരിച്ച് വ്ലോഗര്‍ സംസാരിച്ചെങ്കിലും അപ്പോഴും ഗൗരി കിഷൻ മോശം ചോദ്യമാണെന്ന മറുപടി ആവര്‍ത്തിച്ചു
