ഏത് പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും കഴിക്കാൻ പറ്റുന്ന ഒരു ഭക്ഷണമാണ് ഓട്സ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പലതരം ഡയറ്റുകൾ പിന്തുടരുന്ന ആളുകൾക്കുമെല്ലാം ഇത് കഴിക്കാൻ ഏറ്റവും അനുയോജ്യമാണ്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ആരോഗ്യകരമായ ധാന്യം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ഓട്‌സിന് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. രക്തസമ്മർദ്ദവും പഞ്ചസാരയുടെ അളവും കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളായ അവെനൻത്രമൈഡുകളും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തിനും ഗുണം ചെയ്യും.