കാസർകോട് ജനറൽ ആശുപത്രിയിൽ അടിപിടി. ചികിത്സയ്ക്ക് എത്തിയവർ തമ്മിലാണ് അടിപിടിയുണ്ടായത്. ഇതിനിടെ ഇവർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറുടെ ശരീരത്തിലേക്ക് വീണതായി പരാതിയുണ്ട്.
സംഭവത്തിൽ ഷിഹാബ് എന്നയാൾക്ക് പരിക്കേറ്റു. ബെദിയ സ്വദേശി മുഹമ്മദ് ഷാനിദ് ആണ് തന്നെ ആക്രമിച്ചതെന്ന് ഷിഹാബ് പറയുന്നു.
ആശുപത്രിക്ക് മുന്നിൽ ഡോക്ടർമാർ പ്രതിഷേധ പ്രകടനം നടത്തി . ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഡോക്ടർമാർ പറയുന്നു.
