വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി വിജയിച്ചു. ട്രംപ് പിന്തുണച്ച ആന്‍ഡ്രൂ ക്വോമോയെ പരാജയപ്പെടുത്തിയാണ് മംദാനി ന്യൂയോര്‍ക്ക് മേയറാകുന്നത്/
ന്യൂയോര്‍ക്ക് മേയര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ്. ഇന്ത്യന്‍ വംശജയായ പ്രശസ്ത സിനിമാ സംവിധായിക മീരാ നായരുടെ മകനാണ് 34 കാരനായ സൊഹ്‌റാന്‍ മംദാനി. ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രത്തിലെ ആദ്യ മുസ്ലിം മേയര്‍ കൂടിയാണ്, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനി.
ഇന്ത്യയിൽ വേരുള്ള ഉഗാണ്ടയിലെ അക്കാദമിക് വിദഗ്ധൻ മഹ്മൂദ് മംദാനിയാണ് സൊഹ്റാന്റെ പിതാവ്. തെരഞ്ഞെടുപ്പ് വേളയിൽ സൊഹ്റാൻ മംദാനിയെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ട്രംപ് പരസ്യമായി രംഗത്തു വന്നിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന മംദാനിയെ “കമ്യൂണിസ്റ്റ് ഭ്രാന്തൻ” എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്.
ന്യൂയോർക്ക് മേയർ സ്ഥാനത്തേക്ക് സ്വതന്ത്രനായി മുൻ ഗവർണർ ആൻഡ്രൂ ക്വോമോ, റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഡെമോക്രാറ്റിക് പ്രൈമറിയിൽ മുൻ ഗവർണർ ആൻഡ്രൂ ക്വോമോയെ അട്ടിമറിച്ച് നേരത്തെ സൊഹ്റാൻ മംദാനി രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
