തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി കൂട്ടക്കൊള്ളയിൽ ഉൾപ്പെട്ട ഒരാളെ പോലും ഒഴിവാക്കാതെ സ്വത്തുവകകൾ കണ്ടെത്തി നിയമവ്യവസ്ഥയിൽ കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ നൽകണമെന്ന് അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ എം എസ് ശ്രീരാജ്കൃഷ്ണൻ പോറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു
എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണർ ആയിരിക്കുമ്പോൾ ആണ് സ്വർണ്ണക്കൊള്ള നടന്നിരിക്കുന്നതെന്ന് വ്യക്തമാണ് . കാരണം 2019 മാർച്ച് 31 വരെ കമ്മീഷണർ പദവിയിൽ ഇരുന്ന് കൊണ്ട് സ്വർണ്ണപ്പാളി ചെമ്പായി എഴുതി ചേർക്കാൻ ശുപാർശ ചെയ്ത വാസുവിനെ അറസ്റ്റ് ചെയ്ത് അന്വേഷണം നേരായ വഴിക്കാണ് നടക്കുന്നതെന്ന് എസ് ഐ റ്റി പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേവന്റെ മുതൽ സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള ഒരു ബോർഡും അതിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ കൂട്ടക്കൊള്ള ഒരുവിധത്തിലും സമൂഹത്തിന് പൊറുക്കാൻ കഴിയാത്തത് തന്നെയാണ്. ഇതിൽ ഉൾപ്പെട്ട ഒരാളെപ്പോലും ഒഴിവാക്കാതെ സ്വത്തുവകകൾ കണ്ടെത്തുകയും നിയമവ്യവസ്ഥയിൽ കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ നൽകണമെന്നും എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു
