സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഇ പി ജയരാജന്റെ പുസ്തകത്തിന് യഥാർത്ഥത്തിൽ ഇടേണ്ട പേര് ‘കള്ളന്റെ ആത്മകഥ’ എന്നായിരുവെന്ന് ശോഭാ സുരേന്ദ്രൻ പരിഹസിച്ചു.
ഇ പി ജയരാജനെ കാണാൻ രാമനിലയത്തിൽ പോയിരുന്നു എന്ന പ്രസ്താവന ശോഭാ സുരേന്ദ്രൻ ആവർത്തിച്ചു. മൂന്ന് തവണ രാമനിലയില്‍ പോയിരുന്നു. ഒരു തവണ പോയത് ഇപി ജയരാജനെ കാണാനാണ്. അന്ന് 24 മണിക്കൂർ കൂടി കഴിഞ്ഞിരുന്നെങ്കിൽ ഇപിയുടെ കഴുത്തിൽ ബിജെപിയുടെ ഷാൾ വീഴുമായിരുന്നുവെന്നും ശോഭാ പറയുന്നു. മാനനഷ്ടക്കേസില്‍ ഇ പി ജയരാജനെ കോടതിയിൽ മൂക്ക് കൊണ്ട് ‘ക്ഷ’ വരപ്പിക്കുമെന്നം ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
