കാട്ടുപോത്ത് ആക്രമണം; കക്കയത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കോഴിക്കോട് : കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കോഴിക്കോട് കക്കയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു.

ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. കാട്ടുപോത്തിനെ തുരത്താൻ വനംവകുപ്പിന്റെ പ്രത്യേക സംഘം ഇന്നെത്തും.

ഇന്നലെ കക്കയം കെഎസ്ഇബി ഹൈഡൽ ടൂറിസം സെന്ററിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും പരുക്കേറ്റിരുന്നു.

എറണാകുളം ഇടപ്പള്ളി തോപ്പിൽ നീതു ഏലിയാസ്, മകൾ ആൻമരിയ എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. പരുക്കേറ്റ യുവതി അപകടനില തരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!