ആലപ്പുഴ : സംസ്ഥാന സർക്കാർ ജലയാനങ്ങളിലേയ്ക്ക് പോലീസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ്, റവന്യൂ , എക്സൈസ്, ഇറിഗേഷൻ തുടങ്ങിയ വകുപ്പുകളിലേയ്ക്ക് പി എസ് സി അപേക്ഷ ക്ഷണിക്കുപ്പോൾ ലേബർ ആഫീസർ സാക്ഷ്യപ്പെടുത്തിയ പരിചയ സർട്ടിഫിക്കറ്റ് ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടു പി എസ് സി ചെയർമാന് സ്രാങ്ക് അസോസിയേഷൻ കത്ത് അയച്ചു.
സംസ്ഥാന ജല ഗതാഗത വകുപ്പിൽ മാത്രമാണ് പി എസ് സി അപേക്ഷ ക്ഷണിക്കുപ്പോൾ ലൈസൻസ് യോഗ്യത മാത്രമാണ് ആവശ്യപ്പെടുന്നത്. എന്നാൽ മറ്റ് സർക്കാർ വകുപ്പുകളിലെ ജലയാനങ്ങളിലേയ്ക്ക് മാത്രം പി എസ് സി അപേക്ഷ ക്ഷണിക്കുപ്പോൾ ലേബർ ആഫീസർ സാക്ഷ്യപ്പെടുത്തിയ പരിചയ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുപ്പോൾ ലൈസൻസ് യോഗ്യതയുള്ള 90 ശതമാനം ഉദ്ധ്യേഗാർത്ഥികൾക്കും അവസരം ലഭിക്കാതെ വരുന്നു. ഇത് ഉദ്ധ്യേഗാർത്ഥികളോട് കാണിക്കുന്ന കടുത്ത വഞ്ചനയാണ്. അടിയന്തിരമായി ഇതിന് പരിഹാരമായി പരിചയ സർട്ടിഫിക്കറ്റ് ഒഴിവാക്കി കൊണ്ട് ലൈസൻസ് യോഗ്യത പരിഗണിക്കാൻ പി എസ് സി തയ്യാറാകണമെന്നു ചെയർമാനു കൊടുത്ത പരാതിയിൽ സ്രാങ്ക് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
സ്രാങ്ക് അസോസിയേഷൻ സരീഷ് എൻ കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി ഉത്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ മധുക്കുട്ടൻ എം സി , രക്ഷാധിക്കാരി അനൂപ്പ് ഏറ്റുമാനൂർ സംസ്ഥാന സെക്രട്ടറിമാരായ സി എൻ ഓമനക്കുട്ടൻ , ലാൽ പി സി , വൈസ് പ്രസിഡൻറ്റുമാരായ സുധീർ എസ് , ജോൺ ജോബ് മറ്റ് സമിതി അംഗങ്ങളായ ആര്യാട് രതീഷ് , സാനു ചാലേച്ചിറ, പ്രസാദ്, വിനിൽ കുമാർ , തുടങ്ങിയവർ പങ്കെടുത്തു
