വെച്ചൂർ പശുക്കൾ ജന്മനാട്ടിലേക്ക് തിരിച്ചുവരുന്നു…

വൈക്കം : ലോകത്തിലെ ഏറ്റവും ചെറിയ പശുവർഗമെന്ന് പേരുകേട്ട വെച്ചൂർ പശുക്കൾ ജന്മനാടായ വൈക്കത്തേക്ക്‌ തിരിച്ചുവരുന്നു. വൈക്കം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംറോ ഡയറീസാണ്‌ ആറാട്ടുകുളങ്ങരയിൽ ‘വെച്ചൂർ പശു കൺസർവേഷൻ സെൻറർ’ തുടങ്ങുന്നത്‌.

ഇന്ത്യയിലും വിദേശത്തും വ്യവസായസംരംഭങ്ങൾ വിജയകരമായി നടത്തുന്ന മുരളീധരൻനായരാണ്‌ ഭാര്യ ഗീതാ മുരളീധരന്റെ സ്‌മരണക്കായി ഈ കേന്ദ്രം തുടങ്ങുന്നത്.

കേന്ദ്രസഹമന്ത്രി ജോർജ്‌ കുര്യൻ വെച്ചൂർ പശു കൺസർവേഷൻ സെൻ്ററിൻ്റെ ഉദ്‌ഘാടനം നിർവഹിച്ചു. ഇതിനൊപ്പം ക്ഷീര കർഷകർക്ക്‌ പരിശീലനത്തിന്‌ ആംറോ സെന്റർ ഫോർ എക്‌സലൻസും ഓപ്യൂവർ ബ്രാൻഡിലുള്ള പാലിന്റെ വിപണനോദ്‌ഘാടനവും അദ്ദേഹം നടത്തി.

നിലവിൽ വൈക്കം താലൂക്കിൽ വെച്ചൂർ പശുക്കളുടെ എണ്ണം വളരെ കുറവാണ്‌. 30-ലധികം വെച്ചൂർ പശുക്കളും വിത്തുകാളകളും എത്തിക്കും. പ്രജനനത്തിനായി ലാബ് പ്രവർത്തിക്കും. ഈ മേഖലയിലെ സർവകലാശാലകൾ, അംഗീകൃത ഗവേഷണസ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് വിവിധ ഗവേഷണങ്ങളും നടത്തും. നിലവിൽ ഗീർ പശുക്കളുടെ ശേഖരം ഇവിടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!