പൗർണമി സാംസ്ക്കാരിക വേദി വാർഷികവും ഓണാഘോവും

പാമ്പാടി : വരിയ്ക്കാനി പൗർണമി സാംസ്‌ക്കാരിക വേദിയുടെ വാർഷികവും ഓണാഘോവും നാളെ (28/09)  നടക്കും. കലാകായിക മത്സരങ്ങൾ ഇന്ന് നടന്നു.  28ന് ഉച്ചകഴിഞ്ഞ് 2 മുതൽ വടംവലി മത്സരവും 4.30 ന് പൊതുസമ്മേളനവും നടക്കും.  സമ്മേളനത്തിൽ പ്രസിഡന്റ് കുരുവിള തോമസ് അധ്യക്ഷനാകും, ബ്രഹ്‌മ ഡയറക്ടറും, അധ്യാപക അവാർഡ് ജേതാവുമായ മീനടം ഹരികുമാർ ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നിർവ്വഹിക്കും.

പാമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഹരികുമാർ വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ആദരിക്കും. പാമ്പാടി ഗ്രാമപഞ്ചായത്ത് അംഗം അച്ചാമതോമസ് സമ്മാനദാനം നിർവഹിക്കും. സെക്രട്ടറി ബിജു.ബി നായർ, പ്രശാന്തി റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ഉഷാകുമാരി പി.കെ, രക്ഷാധികാരി പൊന്നമ്മ കെ.നായർ, കമ്മറ്റിയംഗം രാജേഷ് പി.ജെ എന്നിവർപ്രസംഗിക്കും. തുടർന്ന് 6ന് കരോക്കെ ഗാനമേള.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!