വ്യോമസേനയിൽ അഗ്നിവീർ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമായി

ന്യൂഡൽഹി : വ്യോമസേനയിൽ അഗ്നിവീർ തിരഞ്ഞെടുപ്പിനുള്ള (അഗ്നിവീർവായു-01/2025) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 17-ന് പരീക്ഷ ആരംഭിക്കും.

പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. നാലുവർഷത്തേക്കായിരിക്കും നിയമനം.

യോഗ്യത

ശാസ്ത്രവിഷയങ്ങൾ പഠിച്ചവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം.

ശാസ്ത്രവിഷയങ്ങളിലേക്ക് മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയുൾപ്പെട്ട പ്ലസ്ട വിജയമോ ത്രിവത്സര പോളി ഡിപ്ലോമയോ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ‌്, ഓട്ടോമൊബൈൽ, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ
ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി) നോൺ വൊക്കേഷണൽ വിഷയങ്ങളായ ഫിസിക്സ്, മാത്തമാറ്റിക്സ‌് എന്നിവ ഉൾപ്പെട്ട ദ്വിവത്സര വൊക്കേഷണൽ കോഴ്സ് വിജയമോ ആണ് യോഗ്യത.

ശാസ്ത്രേതരവിഷയങ്ങളിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ്ടു /വൊക്കേഷണൽ കോഴ്‌സ് പാസായിരിക്കണം. രണ്ട് വിഭാഗത്തിലെയും (ശാസ്ത്രവിഷയങ്ങൾ, ശാസ്ത്രേതരവിഷയങ്ങൾ) എല്ലായോഗ്യതകളും (പ്ലസ്‌ടു/പോളി ഡിപ്ലോമ/ വൊക്കേഷണൽ കോഴ്‌സ്) 50 ശതമാനം മാർക്കോടെയായിരിക്കണം. കൂടാതെഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടായിരിക്കണം. ഡിപ്ലോമ/ വൊക്കേഷണൽ കോഴ്‌സിൽ ഇംഗ്ലീഷ് ഒരുവിഷയമല്ലാത്തവർക്ക് പത്താംതരത്തിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടായിരിക്കണം.

പ്രായം: 2004 ജനുവരി രണ്ടിനും 2007 ജൂലായ് രണ്ടിനും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവർ.
ഓൺലൈൻ പരീക്ഷ, കായികക്ഷമതാപരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ എക്സാമിനേഷൻ എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. ഓൺലൈൻ പരീക്ഷ ഒബ്ജക്ടീവ്

മാതൃകയിലായിരിക്കും. ശരിയുത്തരത്തിന് ഒരുമാർക്ക് വീതം. തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. സിലബസ്, പരീക്ഷാകേന്ദ്രങ്ങൾ തുടങ്ങിയവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ശമ്പളം

അഗ്നിവീറായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലുവർഷത്തെ സർവീസിൽ ആദ്യവർഷം 30,000 , 33,000 , മൂന്നാംവർഷത്തിൽ 36,500 രൂപ, നാലാംവർഷത്തിൽ 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസം അനുവദിച്ചിരിക്കുന്നത്.

എന്നാൽ ഇതിൽ 70 ശതമാനം തുകയാണ് കൈയിൽ ലഭിക്കുക. ശേഷിക്കുന്ന 30 ശതമാനം (ആദ്യവർഷത്തിൽ 9000 രൂപ, രണ്ടാം വർഷത്തിൽ 9900 രൂപ, മൂന്നാംവർഷത്തിൽ 10,950 രൂപ, നാലാംവർഷത്തിൽ 12,000 രൂപ) നീക്കിവെക്കും. ഇങ്ങനെ നീക്കിവെക്കുന്ന തുകയും സർക്കാർ അനുവദിക്കുന്ന തുല്യമായ തുകയും ചേർത്തുള്ള 10.04 ലക്ഷംരൂപ സർവീസ് പൂർത്തിയാവുമ്പോൾ സേവാനിധി പാക്കേജായി ലഭിക്കും. നോൺ കോൺട്രിബ്യൂട്ടറി ലൈഫ് ഇൻഷുറൻസ് കവറേജിനും അർഹതയുണ്ടായിരിക്കും.

അപേക്ഷ

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം agnipathvayu.cdac.in ജനുവരി 17 മുതൽ ഫെബ്രുവരി ആറ് വരെ അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!