മോദിയുടെ പ്രചാരണമൊന്നും ഇവിടെ വിലപ്പോവില്ല’ ; ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : മോദിയുടെ പ്രചരണം ഒന്നും കേരളത്തിൽ വിലപ്പോവില്ല എന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളം യുഡിഎഫ് തന്നെ തൂത്തുവാരും എന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

ഡൽഹിയിൽ എൽഡിഎഫ് നടത്തുന്ന സമരപരിപാടിയിൽ പങ്കെടുക്കണമോ എന്നുള്ള കാര്യം യുഡിഎഫ് കൂടി ആലോചിച്ച ശേഷം പറയുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഡൽഹിയിലെ എൽഡിഎഫിന്റെ പരിപാടിയിൽ പങ്കെടുക്കണമോ എന്ന കാര്യം ചർച്ച ചെയ്യാനായി നാളെ രാത്രി യുഡിഎഫിന്റെ ഓൺലൈൻ മീറ്റിംഗ് ഉണ്ടായിരിക്കും. അതിനുശേഷം മാത്രമായിരിക്കും ഈ കാര്യത്തിൽ തീരുമാനമെടുക്കുക എന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

കേരളത്തിലെ വികസന പ്രവർത്തനങ്ങൾ നിലച്ചിരിക്കുന്ന അവസ്ഥയിലാണുള്ളത്. കേന്ദ്ര സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനായുള്ള നിർദേശങ്ങൾ പ്രതിപക്ഷം നേരത്തെ തന്നെ നിയമസഭയ്ക്ക് അകത്തും പുറത്തുമായി പറഞ്ഞിട്ടുള്ളതാണ്. അത് മുഴുവൻ ഉൾകൊണ്ട് നടപ്പിലാക്കാൻ കേരള സർക്കാരിന് കഴിഞ്ഞിട്ടില്ല.

മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിൽ യുഡിഎഫ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!