തൃശൂരിൽ ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

തൃശൂർ : വിദ്യാർത്ഥി നേതാക്കളെ മുഖംമൂടിയണിയിച്ച് കോടതിയിൽ കൊണ്ടുപോയ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്.

തൃശ്ശൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ പഠിപ്പു മുടക്കി സമരത്തോട് സഹകരിക്കണമെന്ന് കെ എസ് യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ അഭ്യർത്ഥിച്ചു.

നിലവിൽ ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാക്കളെ സന്ദർശിക്കുന്നതിനായി ഷാഫി പറമ്പിൽ എം.പി ഇന്ന് തൃശൂരിലെത്തും. വിയ്യൂർ സബ് . ജയിലിൽ എത്തി വിദ്യാർത്ഥികളെ കാണുന്ന ഷാഫി സമകാലിക രാഷ്ട്രീയ വിഷയങ്ങളോടും പ്രതികരിക്കും എന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!