ആലപ്പുഴ : സംസ്ഥാന ജല ഗതാഗത വകുപ്പിൽ ജോലി ചെയ്യുന്ന സ്രാങ്ക്, ഡ്രൈവർ തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സ്ഥാനക്കയറ്റങ്ങൾ കവർന്നെടുക്കുവാന്നുളള നീക്കത്തിൽ നിന്നു വകുപ്പ് പിൻമാറണമെന്നു സ്രാങ്ക് അസോസിയേഷൻ ആവശ്യപ്പെട്ടു.
വകുപ്പിൽ ജോലി ചെയ്യുന്ന സ്രാങ്ക് , ഡ്രൈവർ തസ്തികകളിലുള്ളവർക്ക് ബോട്ട് മാസ്റ്റർ തസ്തികയിലേ യ്ക്ക് സ്ഥാനക്കയറ്റം ലഭിക്കാനിരിക്കേയാണ്, വകുപ്പ് സർവ്വീസിൽ കയറി കഴിഞ്ഞ് ലൈസൻസ് യോഗ്യത നേടിയ ലാസ്ക്കർമാരിൽ നിന്നു ഫീഡർ കാറ്റഗറി മറികടന്നു സ്ഥാനക്കയറ്റം കൊടുക്കുവാൻ പോകുന്നത്.
ജല ഗതാഗത വകുപ്പിലെ സ്പെഷ്യൽ റൂൾ ഭേദഗതിയുടെ അവസാനഘട്ടത്തിലാണ്. മന്ത്രി മുഹമ്മദ് റിയാസ് ചെയർമാനായുള്ള നിയമസഭ സബ്ജറ്റ് കമ്മറ്റിയുടെ പരിഗണനയിലാണ് സ്പെഷ്യൽ റൂൾ . ഇതിന്റെ ഉത്തരവ് ആകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് വകുപ്പ് ഇങ്ങനെയൊരു സ്ഥാനക്കയറ്റത്തിന്റെ നീക്കം നടത്തുന്നത്. കഴിഞ്ഞ 18 വർഷമായി സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യാതെ ഇഷ്ട്ടക്കാർക്ക് തോന്നുംവിധം സ്ഥാനക്കയറ്റം നടത്തുകയാണ് വകുപ്പ് ചെയ്തു കൊണ്ടിരിക്കുന്നത്. വകുപ്പ് കഴിഞ്ഞ 18 വർഷമായി സ്രാങ്ക്, ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാരോട് എന്നും അവഗണനയും, വേർതിരിവുമാണ് കാണിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി.
സ്രാങ്ക് , ഡ്രൈവർ തസ്തികകൾക്ക് ലഭിക്കേണ്ട സ്ഥാനക്കയറ്റങ്ങൾ കവർന്നെടുക്കുവാ ന്നുള്ള നീക്കത്തിൽ നിന്നു വകുപ്പ് പിൻമാറണമെന്നും ഇല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സ്രാങ്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്റ് സരീഷ് എൻ കെ , ജനറൽ സെക്രട്ടറി ആദർശ് സി റ്റി എന്നിവർ അറിയിച്ചു.
