കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു; പദ്മജയും സുധീരനും ചെറിയാന്‍ ഫിലിപ്പും സമിതിയില്‍

ന്യൂഡല്‍ഹി ; സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു. അംഗങ്ങളുടെ എണ്ണം 23 ല്‍ നിന്നും 36 ആയി ഉയര്‍ത്തി. വനിതകളുടെ പ്രാതിനിധ്യവും വര്‍ധിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂരിനെയും കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഷാനിമോള്‍ ഉസ്മാന്‍, പദ്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ, പി കെ ജയലക്ഷ്മി എന്നിവരാണ് വനിതാ പ്രതിനിധികള്‍. ഷാനിമോള്‍ ഉസ്മാന്‍ മാത്രമായിരുന്നു നേരത്തെ സമിതിയിലെ ഏക വനിതാപ്രതിനിധി. മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ സമിതിയില്‍ നിന്നും ഒഴിവാക്കി.

മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍, എംഎം ഹസ്സന്‍ തുടങ്ങിയവരും സമിതിയില്‍ ഇടംപിടിച്ചിട്ടുണ്ട്. അടുത്തിടെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പും രാഷ്ട്രീയകാര്യ സമിതിയിലുണ്ട്.

പുതിയ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ ഇവരാണ്.

കെ സുധാകരന്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം.ഹസ്സന്‍, കൊടിക്കുന്നില്‍ സുരേഷ്, പി.ജെ.കുര്യന്‍, ശശി തരൂര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്, ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, എം.കെ.രാഘവന്‍, ആന്റോ ആന്റണി, ടി.എന്‍.പ്രതാപന്‍, ഹൈബി ഈഡന്‍, പി.സി.വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, എം.ലിജു, ടി.സിദ്ദീഖ്, എ.പി.അനില്‍കുമാര്‍, സണ്ണി ജോസഫ്, റോജി എം.ജോണ്‍, എന്‍.സുബ്രഹ്മണ്യന്‍, അജയ് തറയില്‍, വി.എസ്.ശിവകുമാര്‍, ജോസഫ് വാഴക്കന്‍, പദ്മജ വേണുഗോപാല്‍, ചെറിയാന്‍ ഫിലിപ്പ്, ബിന്ദു കൃഷ്ണ, ഷാഫി പറമ്പില്‍, ശൂരനാട് രാജശേഖരന്‍, പി.കെ.ജയലക്ഷ്മി, ജോണ്‍സണ്‍ അബ്രഹാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!