ന്യൂഡല്‍ഹി: 75-ാം ജന്മദിനത്തില്‍ ആര്‍എസ്എസ് സർസംഘചാലക് മോഹന്‍ ഭാഗവതിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു നൂറ്റാണ്ട് പിന്നിട്ട ആര്‍എസ്എസിന്റെ ചരിത്രത്തില്‍ പരിവര്‍ത്തനത്തിന്റെ കാലഘട്ടത്തെ നയിച്ച മേധാവിയാണ് മോഹന്‍ ഭാഗവത് എന്ന് നരേന്ദ്രമോദി പ്രതികരിച്ചു. ആര്‍എസ്എസിന് ബുദ്ധിമാനും കഠിനാധ്വാനിയുമായ ഒരു നേതാവുണ്ടെന്നും ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഭൗതികമായി ഏറെ ഉയര്‍ന്നവ്യക്തിയും സഹാനുഭൂതിയോടെ പ്രവര്‍ത്തിക്കുന്ന നേതാവുമാണ് മോഹന്‍ ഭാഗവത്. തന്റെ ജന്മം സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി നീക്കിവയ്ക്കുകും ഐക്യവും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. വസുധൈവ കുടുംബകം എന്ന ആശയത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ആര്‍എസ്എസ് മേധാവി എന്നും പ്രധാനമന്ത്രി പറഞ്ഞു.
മൃദുഭാഷിയായ മോഹന്‍ ഭാഗവത് എല്ലാവരെയും കേള്‍ക്കാന്‍ തയ്യാറാകുന്ന വ്യക്തിയാണ്. ഒരു വിഷയത്തില്‍ കാഴ്ചപ്പാട് രൂപീകരിക്കുന്നതില്‍ ഭാഗവതിലെ കേള്‍വിക്കാരന് വലിയ പങ്കുണ്ട്. സര്‍സംഘചാലക് എന്നത് ഒരു സംഘടനാപരമായ ഉത്തരവാദിത്തത്തേക്കാള്‍ മുകളിലുള്ള ഒന്നാണ്. സാധാരണക്കാരായ വ്യക്തിക്കള്‍ക്ക് ആപ്രാപ്യമായ പദവി. വ്യക്തിപരമായ ത്യാഗം, ലക്ഷ്യത്തെ കുറിച്ചുള്ള വ്യക്ത, രാജ്യത്തോടുള്ള പ്രതിബദ്ധത എന്നിവയും പദവിയില്‍ ഏറെ പ്രധാനമാണ്. തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തോട് പൂര്‍ണമായി നീതി പുലര്‍ത്താന്‍ മോഹന്‍ ഭാഗവതിന് കഴിഞ്ഞിട്ടുണ്ടെന്നും മോദി ആശംസ സന്ദേശത്തില്‍ പറയുന്നു.
യുവാക്കളെ സംഘപരിവാര്‍ സംഘടനയിലേക്ക് അടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മോഹന്‍ ഭാഗവത് ഏപ്പോഴും ശ്രദ്ധ പുലര്‍ത്തി. ഡിജിറ്റല്‍ ലോകത്തും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനം ചെയ്തിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് നൂറ് വര്‍ഷം ആഘോഷിക്കുന്ന വിജയദശമി ദിനത്തില്‍ മഹാത്മാഗാന്ധി, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നിവരുടെ ജന്മദിനം കൂടിയാണെന്നത് യാദൃശ്ചികതയാണെന്നും മോദി ചൂണ്ടിക്കാട്ടി.
