ഡോ. മിനി കാപ്പൻ നോട്ടീസ് നൽകിയത് നിയവിരുദ്ധമെന്ന് ഇടത് അംഗങ്ങൾ…കേരള സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന്…

തിരുവനന്തപുരം : വിസിയും സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങളും തമ്മിലുള്ള പോരിനിടെകേരള സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ 11 മണിയ്ക്കാണ് യോഗം. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. മിനി കാപ്പനാണ് മീറ്റിങ്ങിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങൾക്ക് നോട്ടീസ് നൽകിയത്. എന്നാൽ, രജിസ്ട്രാർ അനിൽകുമാറിന് പകരം മിനി കാപ്പൻ നോട്ടീസ് അയക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് ഇടത് അംഗങ്ങളുടെ നിലപാട്.

അധികാരത്തർക്കത്തിനിടെ മാർച്ചിൽ പൂർത്തിയാക്കേണ്ട 100 കോടി രൂപയുടെ പിഎം ഉഷ ഫണ്ടിന്റെ വിനിയോഗം സ്തംഭനത്തിലാണ്. ഫണ്ട്‌ അടിയന്തരമായി വിനിയോഗിച്ചില്ലെങ്കിൽ നഷ്ടപ്പെടും. പിഎച്ച്ഡി അംഗീകാരം, വിദ്യാർത്ഥികളുടെ വിവിധ ഗവേഷക ഫെല്ലോഷിപ്പുകൾ തുടങ്ങി നിരവധി അക്കാദമിക് വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതടക്കം സിൻഡിക്കറ്റ് പരിഗണനയിൽ വരും. സാങ്കേതിക സർവ്വകലാശാലയിലും ഇന്ന് സിൻഡിക്കേറ്റ് യോഗം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!